ദേശാഭിമാനിക്ക് എൻറെ പ്രണാമം
രാഘവ്‌ജിയെ 2011 മുതൽ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ട് വരുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഘവ്‌ജിയുടെ ജീവ ശ്വാസമായിരുന്ന സ്വയം പ്രകാശിത ഗിരി സദനത്തിന്റെ പടിവാതിൽ ക്യാമറയിൽ ഒപ്പിയെടുത്ത് തുടങ്ങിയ ഞാൻ, എൻറെ മാധ്യമ ഗുരുസ്ഥാനീയനായ മലയാള മനോരമ ഷൊർണൂർ ബ്യൂറോ റിപ്പോർട്ടർ യു. വി. വിനീഷ് പ്രത്യേക താൽപര്യം എടുത്ത് പാലക്കാട് എഡിഷനിൽ ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചു.
പിന്നീട് 2014 ൽ അന്നത്തെ കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് രാഘവ്‌ജിയെ കുറിച്ച് ഒരു നിവേദനം മെയിൽ ചെയ്‌തു, ഇത് മാതൃഭൂമി പാലക്കാട് എഡിഷനിലൂടെ ജനങ്ങൾ അറിഞ്ഞു. ശേഷം എൻറെ രാഷ്ട്രീയ നാഥനായ കെ. കൃഷ്ണകുമാർ അവർകളെ ബോധ്യപ്പെടുത്തി 22 ചരമദിനത്തിൽ അനുസ്‌മരണം നടത്തി ഗാന്ധി സേവാ വേദി എന്ന പേരിൽ ഒരു കൂട്ടായ്‌മ രൂപീകരിച്ചു, അന്ന് മുതൽ ജനറൽ സെക്രട്ടറി സ്ഥാനം തുടരുന്നു.
എല്ലാ വർഷവും ഞാൻ മുൻകൈയെടുത്ത് ചരമദിനാചരണം നടത്തുന്നു. 2006 മുതൽ ഷൊർണൂരിലെ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന എനിക്ക് പ്രമുഖ മാധ്യമങ്ങളുടെ നിസീമമായ സഹകരണം ലഭിച്ചു. ഇതിലൂടെ ജനങ്ങളിലേക്കും വിചിത്രമായി അതിലുപരി രാഘവ്‌ജിയുടെ കുടുംബാംഗങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞു. അങ്ങനെ ഒരു മരുമകൻ ശ്രമഫലമായി ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി എന്ന പേരിൽ ആ മഹായോഗി ഒരു പുസ്തകമായി.
2019 ൽ എൻറെ ഒരു കാഴ്ച്ചപ്പാടിലൂടെ ദേശാഭിമാനി രാഘവ്‌ജി പുരസ്ക്കാരം എന്ന പേരിൽ ദേശത്തിന് അഭിമാനമായ പ്രവർത്തകരെ ആദരിച്ചു തുടങ്ങി. നിലവിൽ ഒരു ബ്ലോഗർ കൂടിയായ ഞാൻ ഒരു നുള്ള് ഉപ്പ് എന്ന ബ്ലോഗിലൂടെ രാഘവ്‌ജിയെ നമ്മുടെയെല്ലാം വിരൽ തുമ്പിലെത്തിക്കുന്നു.
പ്രണാമം പ്രണാമം പ്രണാമം

പ്രസാദ് കെ ഷൊർണൂർ










